KANNUR| കണ്ണൂര്‍ താണയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

Jaihind News Bureau
Sunday, July 20, 2025

കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂര്‍ താണയില്‍ ആണ് അപകടമുണ്ടായത്. കണ്ണോത്തുംചാല്‍ സ്വദേശി ദേവനന്ദ് ( 19 ) ആണ് മരിച്ചത്.

കണ്ണൂര്‍ – കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാര്‍ത്ഥിയെ ഇടിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.