PARLIAMENT MONSOON SESSION| പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നാളെ: സര്‍ക്കാര്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

Jaihind News Bureau
Sunday, July 20, 2025

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നാളെ തുടങ്ങാനിരിക്കെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. മന്ത്രി കിരണ്‍ റിജിജുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കോണ്‍ഗ്രസ് എം പി ജയ്‌റാം രമേശ്, ലോക്‌സഭ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗെഗോയ് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. പഹല്‍ഗാം , ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രത്യേകം ചര്‍ച്ചയും വേണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം നടത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ ഇന്ത്യ സഖ്യം യോഗം ചേര്‍ന്നിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍, അഹമ്മദാബാദ് വിമാന അപകടം, ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടികയടയിലെ വിഷയങ്ങള്‍ അടക്കം സുപ്രധാനമായ 8 കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുകയും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു.