VD SATHEESHAN| വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ മുഖ്യമന്ത്രി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Jaihind News Bureau
Sunday, July 20, 2025

സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുരുദേവനെ ഹൃദയത്തിലേറ്റിയിരിക്കുന്നവരാണ് കേരളത്തിലുള്ളത്. ഗുരു ദേവന്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നതതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പി.ആര്‍ ഏജന്‍സികളെക്കൊണ്ട് പറയിച്ചതും കേരളത്തിലെ സി.പി.എം നേതാക്കള്‍ മലപ്പുറത്തിന് എതിരെ പറയുന്നതുമാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി പറയുന്നത്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഇതൊക്കെ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്. ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്ന കാമ്പയിന്‍ ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.