SHAFI PARAMBIL MP| സാധാരണക്കാരുടെ  പ്രശ്‌നങ്ങളും ദുരിതങ്ങളും മനസിലാക്കി അവരെ ചേര്‍ത്തു പിടിക്കാന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് കഴിയണം: കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി. 

Jaihind News Bureau
Sunday, July 20, 2025

സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും മനസിലാക്കി അവരെ ചേര്‍ത്തു പിടിക്കാന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തെ നേട്ടങ്ങളെ തമസ്‌കരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ജീവിതം പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടതാണെന്നും  എം.പി. പറഞ്ഞു.. തലശ്ശേരി  ന്യൂമാഹി പരിമഠത്ത് നവീകരിച്ച കോണ്‍ഗ്രസ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഷാഫി പറമ്പില്‍.കോണ്‍ഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡന്റ് വി.കെ.അനീഷ് ബാബു അധ്യക്ഷനായ ചടങ്ങില്‍  രമേശ് പറമ്പത്ത് എം.എല്‍.എ മുഖ്യാതിഥിയായി. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് മുഖ്യ ഭാഷണം നടത്തി.