THIRUVANANTHAPURAM| തിരുവനന്തപുരംനെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Jaihind News Bureau
Sunday, July 20, 2025

തിരുവനന്തപുരം നെടുമങ്ങാട് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചു. ബിരുദ വിദ്യാര്‍ത്ഥി 19 കാരന്‍ അക്ഷയ് ആണ് മരിച്ചത്. റോഡില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റാണ് അപകടം. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് യുവാവിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പുലര്‍ച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്കാണ് വൈദ്യുതകമ്പിയില്‍ തട്ടി അപകടമുണ്ടായത്. അക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടര്‍ന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റില്‍ തട്ടി എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.