കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും തികഞ്ഞ പരാജയമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങള്‍ക്ക് നിലമ്പൂരിലെ ജനത മറുപടി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നേവരെയില്ലാത്ത വിലക്കയറ്റമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അപ്പോഴും വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകുന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അനങ്ങാപ്പാറ നയമാണ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍ക്കാരിനെതിരായ വടി അവര്‍ തന്നെ കൊണ്ട് തരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യം വെന്റിലേറ്ററിലാക്കി, ഉന്നത വിദ്യാഭ്യാസ രംഗം കുളമാക്കി, അക്കാഡമിക് രംഗം താറുമാറാക്കിയ സര്‍ക്കാര്‍ സംവിധാനം പാടെ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിലമ്പൂരിലേതിന് സമാനമായി ടീ യുഡിഎഫ് മികച്ച പ്രകടനമാകും അടുത്ത തിരഞ്ഞെടുപ്പുകളില്‍ കാഴ്ചവെക്കുകയെന്നും, നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ എല്ലാ മണ്ഡലങ്ങളും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു . യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, എംപി മാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, എംഎല്‍എമാരായ കെ ബാബു, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ഉമ തോമസ്, ടി ജെ വിനോദ്, മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പിള്ളി, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ , വി ജെ പൗലോസ്, ജനറല്‍ സെക്രട്ടറി മാരായ ബി എ അബ്ദുള്‍ മുത്തലിബ് , എസ് അശോകന്‍ , ദീപ്തി മേരി വര്ഗീസ് , രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളായ അജയ് തറയില്‍, ജോസഫ് വാഴയ്ക്കന്‍, കെ പി ധനപാലന്‍ , ഡൊമിനിക് പ്രസന്റേഷന്‍ , വീക്ഷണം എംഡി ജെയ്സണ്‍ ജോസഫ് , മനോജ് മുത്തേടന്‍, ആശ സനല്‍, ലൂഡി ലൂയിസ്, എം എ ചന്ദ്രശേഖരന്‍ , ഡോ. എം സി ദിലീപ് കുമാര്‍, ഐ കെ രാജു , എം ആര്‍ അഭിലാഷ് , ടോണി ചമ്മിണി , കെ എം സലിം , അബിന്‍ വര്‍ക്കി , എന്‍ ആര്‍ ശ്രീകുമാര്‍ , തുടങ്ങിയവര്‍ സംസാരിച്ചു.