KOZHIKODE| കോഴിക്കോട് പൂക്കോട്മുക്കാടി റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ചേമഞ്ചേരി പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തി

Jaihind News Bureau
Saturday, July 19, 2025

കോഴിക്കോട് പൂക്കോട്മുക്കാടി റോഡ് ഗതാഗത യോഗ്യമാക്കുക. വെള്ളക്കെട്ടിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ചേമഞ്ചേരി പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തി.
500-ല്‍ അധികം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫൈഡ് റോഡിന്റെ ഗുരുതരമായ ശോചനീയാവസ്ഥയും അധികൃതരുടെ അനാസ്ഥയും കൂടി പൊതുജനശ്രദ്ധയില്‍ കൊണ്ട് വരാന്‍ കൂടെയാണ് മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണസമിതിയുടെ കീഴില്‍, ഒരു പ്രധാന ഡ്രെയിനേജ് സംവിധാനം പോലും ഒരുക്കാതെയാണ് പല അപ്രസക്ത റോഡുകളിലും പഞ്ചായത്ത് പ്രവര്‍ത്തികള്‍ നടത്തിയത്.