അന്തരിച്ച മുന്‍ കെപിസിസി അധ്യക്ഷന്‍ സി വി പത്മരാജന്റെ കൊല്ലം പരവൂരിലെ അന്ത്യവിശ്രമസ്ഥലത്ത് എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി.
പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടികള്‍ക്ക് ശേഷമാണ് റോഡ് മാര്‍ഗ്ഗം ലാക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കൊല്ലത്തെത്തിയത്.
തുടര്‍ന്ന് പത്മരാജന്‍ വക്കീലിന്റെ കുടുംബ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഒട്ടേറെ കോണ്‍ഗ്രസ്പ്രവർത്തകരും അനുയായികളും പത്മാരാജന്‍റെ വസതിയില്‍ എത്തിയിരുന്നു.
അതിനുശേഷം തിരുവനനതപുരത്ത് മുക്കോലയിലെ അന്തരിച്ച മുന്‍ കെപിസിസി അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ളയുടെ വീട്ടിലേക്ക് രാഹുല്‍ഗാന്ധി എത്തി. തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ രാഹുല്‍ ഗാന്ധി പങ്കുചേര്‍ന്നു.