കണ്ണൂര്‍ ഇരിട്ടിയില്‍ വിഷപ്പാമ്പുമായി കുട്ടികളുടെ കളി. ഇരിട്ടി കുന്നോത്താണ് വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മൂര്‍ഖന്‍ പാമ്പിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലടക്കുകയായിരുന്നു.
കുട്ടികളിലൊരാള്‍ മാതാവിന് കുപ്പിയില്‍ അടച്ച പാമ്പിന്റെ ഫോട്ടോ അയച്ചുകൊടുത്തതാണ് രക്ഷയായത്. മാതാവ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌നെയിക് റെസ്‌ക്യൂവര്‍ എത്തി പാമ്പിനെ കൊണ്ടുപോയി.