VD SATHEESHAN|സ്കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

Jaihind News Bureau
Friday, July 18, 2025

കൊല്ലം തേവലക്കാട്ട് സ്കൂളില്‍ ഷോക്കേറ്റ് വിദ്യാർത്ഥി  മരിച്ച സംഭവത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വൈദ്യുതിവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും സ്‌കൂള്‍ മാനേജ്‌മെന്റിനും മിഥുന്റെ മരണത്തില്‍ ഉത്തരവാദിത്തം ഉണ്ട്.

സ്‌കൂള്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു അപകടം ഉണ്ടാകില്ലായിരുന്നുവെന്നും, മുഖ്യമന്ത്രിയോട് അടക്കം ഇത് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷനേതാവ് വ്യക്തമാക്കി.  സംഭവത്തില്‍ കുട്ടിയെ കുറ്റവാളിയാക്കാന്‍ ആണ് അധികൃതരും സര്‍ക്കാരും ശ്രമിക്കുന്നത്, ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.