മുന്‍ കെപിസിസി പ്രസിഡന്റും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.വി. പത്മരാജന്‍ അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . 94 വയസ്സായിരുന്നു. കെപിസിസി മുന്‍ അധ്യക്ഷനും കെ കരുണാകരന്‍ എകെ ആന്റണി മന്ത്രിസഭകളില്‍ അംഗവുമായിരുന്ന സി.വി. പത്മരാജന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായി പാര്‍ട്ടിയെ സ്‌നേഹിക്കുകയും പ്രവര്‍ത്തിക്കുയും ചെയ്തു.
സി വി പത്മരാജന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു
കോണ്‍ഗ്രസിന്റെ സൗമ്യമുഖമായിരുന്നു സി വി പത്മരാജനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. ചെറുപ്പക്കാര്‍ക്ക് അദ്ദേഹം എല്ലാ പ്രോത്സാഹനവും നല്‍കിയെന്നും എല്ലാവരോടും വളരെ സ്‌നേഹ പരിളാനയോടെയാണ് ഇടപഴകിയിരുന്നതെന്നും ചെന്നിത്തല അനുസ്മരിച്ചു. അദ്ദേഹവുമായി വളരെ അടുത്ത സ്‌നേഹ ബന്ധമാണുണ്ടായിരുന്നത്. സി.കേശവന്‍, ആര്‍. ശങ്കര്‍, സി.എം സ്റ്റീഫന്‍, എ.എ റഹിം തുടങ്ങിയ തലമുതിര്‍ന്ന നേതാക്കളുടെ തട്ടകമായ കൊല്ലത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിനു നിര്‍ണായക നേതൃത്വം വഹിച്ചിട്ടുള്ള പിന്മുറക്കാരനാണു സി വി പത്മരാജന്നെും ചെന്നിത്തല പറഞ്ഞു.
കെ സുധാകരന്‍ എം പിയുടെ അനുശോചനം
മുന്‍ കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്ന സി വി പത്മരാജന്റെ നിര്യാണത്തില്‍ കെ സുധാകരന്‍ എംപി അനുശോചിച്ചു. ലീഡര്‍ ശ്രീ കെ കരുണാകരനും, ശ്രീ എ.കെ ആന്റണിയും നേതൃത്വം നല്‍കിയ മന്ത്രിസഭകളില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത സി വി പത്മരാജന്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകാരികളില്‍ ഒരാളായിരുന്നു. സാധാരണ പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും മനസ്സ് തൊട്ടറിഞ്ഞ നേതാവായിരുന്ന അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.
എംഎം ഹസന്‍ അനുശോചിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്റെ വിയോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അനുശോചിച്ചു. ‘മികച്ച സഹകാരിയും, ഭരണാധികാരിയും കെപിസിസി ആസ്ഥാന മന്ദിരമായ ഇന്ദിരാഭവന്‍ സ്ഥാപിച്ച കെപിസിസിയുടെ മികച്ച പ്രസിഡന്റുമായിരുന്ന പ്രിയപ്പെട്ട പത്മരാജന്‍ വക്കീലിന് ആദരാഞ്ജലികള്‍….’-എം എം ഹസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.