യമനില്‍ നിന്ന എത്തുന്നത് പ്രതീക്ഷ പകരുന്ന വാര്‍ത്തകള്‍. ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ഫലം കാണുന്നതായി സൂചന . വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. ദയാധനം സ്വീകരിക്കാന്‍ തലാലിന്റെ കുടുംബം തയ്യാറായെന്നാണ് സൂചനകള്‍. നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഏറെ ആശ്വാസം പകരുന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.
യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വിഷയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലാണ് നിര്‍ണായകമായത്. കാന്തപുരത്തിന്റെ ഇടപെടലിന് ശേഷമുണ്ടായ ചര്‍ച്ചകളെല്ലാം അനുകൂലമായാണ് നീങ്ങുന്നതെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.