ADGP M R AJITHKUMAR| ‘ട്രാക്ടറില്‍ സന്നിധാനത്തെത്തി’; എഡിജിപി അജിത് കുമാറിന്റെ ശബരിമല ദര്‍ശനം വിവാദത്തില്‍

Jaihind News Bureau
Tuesday, July 15, 2025

എഡിജിപി എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. എം ആര്‍ അജിത് കുമാറിന്റെ ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രയാണ് വിവാദത്തില്‍ ആയിരിക്കുന്നത്. ശനിയഴ്ച്ച വൈകുന്നേരമാണ് എഡിജിപി പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തത്.

അടുത്തദിവസം തിരിച്ചും ട്രാക്ടറില്‍ മലയിറങ്ങി. പോലീസിന്റെ ട്രാക്ടറില്‍ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദര്‍ശനത്തിനുള്ള യാത്ര. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുള്ളപ്പോഴാണ് അജിത് കുമാറിന്റെ യാത്ര. സംഭവം വിവാദമായതോടെയാണ് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയെന്നാണ് സൂചന. ട്രാക്ടര്‍ യാത്രയെക്കുറിച്ച് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.