പിഎം കുസും പദ്ധതിയില്‍ നടക്കുന്നത് കോടികളുടെ അഴിമതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ടെന്‍ഡര്‍ വിളിച്ചത് എന്ത് അടിസ്ഥാനത്തില്‍ എന്നു ചോദിച്ച അദ്ദേഹം വൈദ്യുതി മന്ത്രിയോട് ഒമ്പത് ചോദ്യങ്ങളും ഉന്നയിച്ചു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാര്‍ പണമില്ലാത്തതു കൊണ്ട് നബാര്‍ഡില്‍ നിന്നും വായ്പ എടുത്ത് പ്രിസം പദ്ധതി നടത്താന്‍ തീരുമാനിച്ചുവെന്നും അഴിമതി കണ്ടെത്തി പുറത്തു കൊണ്ട് വന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള ഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം ടെന്‍ഡര്‍ എന്തുകൊണ്ട് റദ്ദാക്കിയെന്നും നേരത്തെ തീരുമാനിച്ച വ്യവസ്ഥകള്‍ എന്തിന് മാറ്റിയെന്നും അദ്ദേഹം ചോദിച്ചു.
താന്‍ അഴിമതി കാണിച്ചിട്ടില്ലെന്നും ചെന്നിതല ഉന്നയിച്ച പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ പ്രതികരണം. അത് രണ്ടു പേര് തമ്മില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ട വിഷയമല്ല. പൊതുജനസമക്ഷം തന്നെ ചോദ്യോത്തരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. കണക്കുകളും തെളിവുകളും പൊതുജനങ്ങള്‍ക്കു മുമ്പാകെ സമര്‍പ്പിക്കണമെന്നും ചെന്നിലെ ആവശ്യപ്പെട്ടു. അഞ്ചു കോടിയിലധികം രൂപയുടെ ടെന്‍ഡര്‍ അന്വേഷിക്കാന്‍ അനര്‍ട്ട് സിഇഒയ്ക്ക് അധികാരമില്ല എന്നിട്ടും എങ്ങനെ 240 കോടിയുടെ ടെന്‍ഡര്‍ വിളിച്ചു എന്നും ചെന്നിത്തല ചോദിച്ചു.
വൈദ്യുതി മന്ത്രിയോട് രമേശ് ചെന്നിത്തല ഉന്നയിച്ച ഒമ്പത് ചോദ്യങ്ങള്‍ ചുവടെ കൊടുക്കുന്നു:
1) എവിടെ നിന്ന് ഈ അധികാരം കിട്ടി?
2) ടെന്‍ഡര്‍ വിളിച്ച ശേഷം എന്തുകൊണ്ട് ക്യാന്‍സല്‍ ചെയ്തു?
3) ഗ്രേഡിങ് റേറ്റ് അനുസരിച്ചാണ് കമ്പനികളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ അതില്ലാതെ എന്തുകൊണ്ട് അനുമതി നല്കി?
4) ടെന്‍ഡര്‍ തുറന്ന ശേഷം വീണ്ടും ടെന്‍ഡര്‍ തിരുത്തിയത് എന്തുകൊണ്ട്?
5) അടിസ്ഥാനവില നിശ്ചയിക്കാനുള്ള അധികാരം അനര്‍ട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനം എന്തുകൊണ്ട് നടപ്പിലായില്ല?
6) കേന്ദ്രത്തില്‍ നിന്നും എത്ര തുക സബ്സിഡി കിട്ടി? എത്ര ചെലവഴിച്ചു? എത്ര തിരിച്ചടച്ചു?
7) ഓരോ ഇനത്തിലും ചെലവഴിച്ച തുക എത്ര ?
8) ഇ വൈഎന്ന ആഗോള കമ്പനിയെ കണ്‍സള്‍ട്ടന്റ് ആയി എങ്ങനെ നിയമിച്ചു. സര്‍ക്കാര്‍ അനുമതി ഉണ്ടോ?
9) ഇ വൈ യിലെ തല്ക്കാലിക ജീവനക്കാരന്റെ നിയമനം ദുരൂഹമല്ലേ. മന്ത്രിക്ക് ഇത് അറിയില്ലേ?