വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന സംഘത്തെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. വയനാട് കൈനാട്ടിയില്‍ വച്ച് കല്‍പ്പറ്റ പോലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്തുടര്‍ന്ന് മഹാരാഷ്ട്ര പോലീസും വയനാട്ടിലെത്തിയിരുന്നു.
പാലക്കാട് സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. പ്രതികളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. രണ്ട് വാഹനങ്ങളാണ് പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ചത്. ഇതില്‍ ഒരു വാഹനത്തിലുണ്ടായിരുന്ന സംംഘമാണ് പിടിയിലായത്. അടുത്ത വാഹനങ്ങളിലുണ്ടായിരുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന.