CONGRESS| കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ജൂലൈ 15 ന്; യോഗം വിളിച്ചുചേര്‍ത്ത് സോണിയാ ഗാന്ധി

Jaihind News Bureau
Sunday, July 13, 2025

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം മറ്റന്നാള്‍ നടക്കും. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി യോഗം വിളിച്ചുചേര്‍ത്തു. ഈ മാസം 21ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകും. വര്‍ഷകാല സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിക്കേണ്ട നിലപാടുകളും ചോദ്യങ്ങളും സംബന്ധിച്ച് യോഗം അന്തിമ തീരുമാനമെടുക്കും. അതേസമയം പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. അഹമ്മദാബാദ് വിമാന അപകടത്തിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.