സ്കൂളുകളിൽ പാദപൂജ നടത്തിയ പ്രവർത്തിയെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര ആർലേക്കറിനെതിരെ വിമർശനവുമായി കെ.എസ്.യു. പാദപൂജ ഭാരത സംസ്കാരമാണ് എന്ന ഗവർണ്ണറുടെ നിലപാട് പ്രതിഷേധാർഹമാണ്. വിദ്യാർത്ഥികളെ പാദപൂജക്ക് നിർബന്ധിതരാക്കിയ സംഭവം “ഭാരത സംസ്കാരമല്ല ആർ.എസ്.എസ് സംസ്കാരമാണെന്നും,ഗവർണ്ണറല്ല ആരു പറഞ്ഞാലും ഈ പ്രവർത്തിയെ അംഗീകരിക്കാൻ കഴിയില്ലന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടിയന്തര ഇടപെടൽ വിഷയത്തിൽ സർക്കാർ നടത്തണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.