ശുഭാംശു ശുക്ല സഞ്ചരിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം ചൊവ്വാഴ്ച വൈകിട്ട് 3ന് ഭൂമിയില്‍ തിരിച്ചെത്തും. നാളെ വൈകിട്ട് 4.35ന് ആണ് ബഹിരാകാശനിലയത്തില്‍നിന്നുള്ള ഡ്രാഗണ്‍ പേടകത്തിന്റെ അണ്‍ഡോക്കിങ് നടക്കുന്നത്. ഇതിനു ശേഷമാണു യാത്ര.
കലിഫോര്‍ണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വീഴും. തുടര്‍ന്ന് യാത്രികരെ സ്‌പേസ്എക്‌സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. ആക്‌സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങളായ പെഗ്ഗി വിറ്റ്‌സണ്‍, സ്ലാവോസ് വിസ്‌നീവ്‌സ്‌കി , ടിബോര്‍ കാപു എന്നീ യാത്രികരും ഒപ്പമുണ്ട്. യാത്രികര്‍ ഒരാഴ്ച വിദഗ്‌ധോപദേശ പ്രകാരം വിശ്രമിക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്തു നിന്നെത്തി ഭൂമിയിലെ ഗുരുത്വബലം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഈ താമസം.നിലയത്തിലേക്കുള്ള ക്രൂ-11 ദൗത്യത്തിന്റെ വിക്ഷേപണം ജൂലായ് 31-ന് തീരുമാനിച്ച സാഹചര്യത്തിലാണ് ആക്സിയം-4 ദൗത്യത്തിന്റെ അണ്‍ഡോക്കിങ് തീയതിയായത്.
മുന്‍പ് നിശ്ചയിച്ച പ്രകാരമാണെങ്കില്‍ പരീക്ഷണങ്ങള്‍ക്കായി 14 ദിവസം നിലയത്തില്‍ ചെലവിട്ടശേഷം ദൗത്യം വ്യാഴാഴ്ച മടങ്ങേണ്ടതായിരുന്നു. ഐഎസ്എസില്‍ ആദ്യമായി കാലുകുത്തുന്ന ഇന്ത്യക്കാരനാണ് ശുഭാംശു. ആക്‌സിയം സ്പേസ്, സ്പേസ് എക്സ് എന്നിവയുടെ സഹകരണത്തോടെ നാസ നടപ്പാക്കുന്ന നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്സിയം 4. നാസയിലെ മുന്‍ ബഹിരാകാശയാത്രികയും ആക്‌സിയം സ്പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണ്‍ ആണ് ബഹിരാകാശ യാത്രയ്ക്ക് നേതൃത്വം നല്‍കിയത്.