സംസ്ഥാനത്ത് വീണ്ടും നിപ മരണം. പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂര്‍ സ്വദേശിക്ക്. സാമ്പിള്‍ വിശദ പരിശോധനയ്ക്ക് അയച്ചു. ജാഗ്രത നിര്‍ദേശങ്ങളിലേക്ക് ആരോഗ്യവകുപ്പ് കടന്നിട്ടുണ്ട്. മരിച്ച സ്വദേശിയുടെ മൃതദേഹം പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം നടത്തും.
നിപ ജാഗ്രതാ നിര്‍ദേശം ഇന്നലെ പിന്‍വലിച്ചിരുന്നു. ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ വീണ്ടും സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. അടുത്ത സമയങ്ങളിലായി നിപ്പ ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. പാലക്കാട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായിരുന്നു കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തത് സമ്പര്‍ക്ക പട്ടികയിലുള്ള ആളുകളുടെ എണ്ണം കൂട്ടുമെന്നതും മറ്റൊരു ആശങ്കയാണ്.