ആരോഗ്യ മന്ത്രി വീണാജോര്‍ജ് മന്ത്രി സ്ഥാനം രാജിവെച്ച് പഴയ ജോലിയായ ചാനലില്‍ വാര്‍ത്ത വായിക്കാന്‍ തിരിച്ചു പോകണമെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യര്‍. കേരളത്തിലെ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശ്വപത്രികളില്‍ നിന്നും പാരസെറ്റാ മോള്‍ പോലും ലഭ്യമാക്കാതെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സക്ക് പോയതെന്നും ജനങ്ങളോട് ഒരു പ്രതിബന്ധതയുമില്ലാത്ത സര്‍ക്കാറായി ഈ സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പെരിന്തല്‍മണ്ണ കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടം ചെയ്യുകയായിരുന്നു സന്ദിപ് വാര്യര്‍. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അറഞ്ഞീക്കല്‍ ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി സി.സി സെക്രട്ടറി സി.കെ.ഹാരിസ് മുഖ്യ പ്രഭാക്ഷണം നടത്തി.