കീം പ്രതിസന്ധിയില്‍ ഒന്നാം നമ്പര്‍ പ്രതി സംസ്ഥാന സര്‍ക്കാരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കൊല്ലത്ത് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. ചെരുപ്പിന് അനുസരിച്ച് കാല് മുറിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഒരു പ്രശ്‌നത്തെ കുളമാക്കുന്നത് എങ്ങനെയാണെന്ന് സര്‍ക്കാര്‍ കാണിച്ചു തരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒന്നാം പ്രതി ഗവര്‍ണറാണെന്നദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ പറയാന്‍ പിണറായിക്ക് ആണത്തമുണ്ടോയെന്നും പ്രശ്‌നം വരുമ്പോള്‍ ഒളിച്ചോടുകയല്ല വേണ്ടതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. പിണറായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ കണ്ട് പഠിക്കണമെന്നദ്ദേഹം ചൂണ്ടിക്കാട്ടി.