ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. ആലപ്പുഴ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ എത്തിയ വീട്ടമ്മയെ കൊന്ന കേസില്‍ മന്ത്രി വീണാ ജോര്‍ജിനെ പ്രതിയാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
രണ്ട് വീണകളെക്കൊണ്ടാണ് മുഖ്യമന്ത്രിക്ക് തലവേദന എന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍. ഒന്ന് മകളായതുകൊണ്ട് ഉപേക്ഷിക്കാന്‍ പറ്റില്ല, വീണ ജോര്‍ജിനെ എങ്കിലും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എത്തിയ വീട്ടമ്മയെ കൊന്ന കേസില്‍ വീണാ ജോര്‍ജിനെ പ്രതിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഡിഎംഒ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം ഇരമ്പി. യുത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെ പൊലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്‍മാറാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍രുകയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിലേക്കുള്ള റോഡ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ബലപ്രയോഗമുണ്ടായി. അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തെ പ്രവര്‍ത്തകര്‍ പ്രതിരോധച്ചു. പൊലിസുകാരന്‍ നാഭിക്ക് ചവിട്ടിയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ എം.പി. പ്രവീണ്‍ പറഞ്ഞു. പിന്നീട് പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പൊലീസ് വാഹനത്തിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെയും പൊലിസ് നീക്കി.