CONGRESS| ‘ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയായിരിക്കുന്നു’ ബിജെപിയെ കടന്നാക്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍

Jaihind News Bureau
Friday, July 11, 2025

ഒറീസിയിലെ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ദളിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയായിരിക്കുകയാണെന്ന് ഇരുവരും കുറ്റപെടുത്തി. ഒറീസയുടെ സമ്പത്ത് സര്‍ക്കാരിന്റെ പിന്തുണയോടെ അദാനി കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭുവനേശ്വറില്‍ കോണ്‍്ഗ്രസ് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കുതായിരുന്നു നേതാക്കള്‍.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതു പോലെ ബീഹാറിലും ആവര്‍ത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന രോഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഗൂഢാലോചനയില്‍ പങ്കാളിയാണ്. ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തില്‍ ബിജെപിയുടെ ഒരു വിഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമെമ്പാടും ബിജെപി ഭരണഘടനയെ ആക്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയില്‍ നിന്ന് മതേതരത്വത്തെയും സോഷ്യലിസത്തെയും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിച്ചു. ബിജെപി ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ ദളിതരും, ആദിവാസികളും, യുവാക്കളും തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ പഠിക്കേണ്ടിവരുമെന്ന് പാര്‍ട്ടിയുടെ ‘സംവിധാന്‍ ബച്ചാവോ സമാവേശ്’ എന്ന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഖാര്‍ഗെ പറഞ്ഞു.