കേരള സര്‍വകലാശാലയിലെ എസ്എഫ്ഐ സമരത്തിന് വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ മാര്‍തോമാ മാത്യുസ് ത്രിതീയന്‍ കാതോലിക്ക ബാവാ. സമരത്തിന്റെ പേരില്‍ നടന്നത് കോപ്രായങ്ങളാണ്. ആണ് പെണ് വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ കാണിച്ചു കൂട്ടിയതു കണ്ടപ്പോള്‍ ദുഖം തോന്നി. അത് കണ്ടപ്പോള്‍ ഓര്മ വന്നത് ‘കേരളം ഒരു ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദനെ ആണെന്നും കോട്ടയത്ത് നടന്ന സഭാ പരിപാടിയില്‍ കാതോലിക്ക ബാവാ വിമര്‍ശിച്ചു.
വിദ്യാഭ്യാസ മേഖല ഇന്ന് അക്രമ മേഖലയായി മാറിയിരിക്കുന്നുവെന്നാണ് കാതോലിക്ക ബാവയുടെ പ്രതികരണം. കേരള സര്‍വകലാശാലയിലെ പോര് തുടരുകയാണ്. മോഹന്‍ കുന്നുമലിനെ വിസിയാക്കിയത് പിണറായി സര്‍ക്കാരാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുമ്പോള്‍ വെട്ടിലാകുന്നത് വിദ്യാര്‍ത്ഥികളാണ്. സര്‍വകാശാല പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്.