മലപ്പുറം കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയിലെ സ്ത്രീ മരിച്ചു. രോഗബാധ തെളിഞ്ഞാല്‍ മൃതദേഗം സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റ മുന്നറിയിപ്പ്. ഇതനുസരിച്ച് പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്ക പട്ടികയിലാണുള്ളത്