സംസ്ഥാനത്തെ മെഡിക്കല്‍- എന്‍ജിനീയറിംഗ് കോഴ്സുകളിലേയ്ക്ക് സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷയുടെ- കീം- ഫലം ഹൈക്കോടതി റദ്ദു ചെയ്തു. പരീക്ഷയ്ക്കു ശേഷം പ്രോസ്പെക്ടസ് തിരുത്തി മാര്‍ക്ക് രേഖപ്പെടുന്ന വെയ്റ്റേജില്‍ മാറ്റം വരുത്തിയതാണ് കോടതി തടഞ്ഞത്. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍- എന്‍ജിനീയറിംഗ് കോഴ്സുകളിലേയ്ക്കുള്ള ഈ വര്‍ഷത്തെ പ്രവേശനം അനിശ്ചിതത്വത്തിലായി
പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്റേതാണ് ഉത്തരവ്. പ്രവേശന നടപടി തുടങ്ങാന്‍ ഇരിക്കെയാണ് ഇത്തരത്തിലൊരു തിരിച്ചടി. കേരള സിലബസിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയാത്ത രീതിയിലുള്ള ഫോര്‍മുലയാണ് സര്‍ക്കാര്‍ അവസാന നിമിഷം തീരുമാനിച്ചത്. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകി. അവസാന നിമിഷമാണ് മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ വെയിറ്റേജില്‍ മാറ്റം വരുത്തിയതാണ് കോടതി ഇടപെട്ട് റദ്ദു ചെയ്തത്.