ആരോഗ്യ വകുപ്പിന്റെ അനാസ്ഥയ്ക്കും അവഗണനക്കുമെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഡോക്ടറുമാരുമില്ലാതെ സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന ഇടതു സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികള്‍ക്കു മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധര്‍ണ്ണ നടത്തുക. ഡിസിസികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ നടത്തിയ ഒന്നാംഘട്ട സമരത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സമരം. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. കെഎസ്യു സംസ്ഥാന കണ്‍വീനര്‍ ഡോ. സാജന് വി. എഡിസന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും.