YOUTH CONGRESS PROTEST| കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് യൂത്ത് കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ച്

Jaihind News Bureau
Monday, July 7, 2025

കേരളത്തിലെ ആരോഗ്യ മേഖലയെ തകര്‍ത്ത മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.

വീണ ജോര്‍ജിനെ രാജിവെപ്പിച്ചിട്ടേ ഇനി കോണ്‍ഗ്രസിന് വിശ്രമമുളളൂവെന്നും, കോട്ടയത്ത് മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ കൊലപാതകി വീണാ ജോര്‍ജ് ആണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അധഃപതനത്തില്‍ ഒന്നാംപ്രതി വീണാ ജോര്‍ജ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.