ബിന്ദു എന്ന വീട്ടമ്മയുടെ കുടുംബത്തെ അനാഥമാക്കിയതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എം.പി. അപകടസ്ഥലത്തെത്തിയ മന്ത്രിമാര്‍ സര്‍ക്കാരിന് വീഴ്ചയില്ല, കെട്ടിടത്തില്‍ ആരുമില്ല എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് നടത്തിയത്. വിലപ്പെട്ട രണ്ടരമണിക്കൂര്‍ ബിന്ദു മണ്ണിനടിയില്‍ അകപ്പെടാന്‍ കാരണം മന്ത്രിമാരായ വീണ ജോര്‍ജും വാസവനും മാത്രമാണ്. തൊട്ടടുത്തുണ്ടായിരുന്ന മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലേക്കെത്താന്‍ ആറ് മണിക്കൂര്‍ വേണ്ടിവന്നു. എന്നിട്ടും ആറ് മിനിറ്റ് പോലും അവിടെ ചെലവഴിക്കാനോ അപകടസ്ഥലമോ കുടുംബത്തെയോ സന്ദര്‍ശിക്കാനോ മുഖ്യമന്ത്രിക്ക് സമയമില്ലായിരുന്നു.
നിലമ്പൂരില്‍ കേട്ടത് ഈ സര്‍ക്കാരിന്റെ മരണമണിയാണെന്നും ജെബി മേത്തര്‍ എം പി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ മഹിളാ സാഹസ് യാത്രയുടെ ഭാഗമായിട്ട് കോട്ടയം മരങ്ങാട്ടുപിള്ളിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജെബി മേത്തര്‍.