കൊച്ചി : നവ കേരളയാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ഹര്‍ജിയില്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്. ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാല്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നവകേരള യാത്രയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നു. സി പി എം പ്രവര്‍ത്തകര്‍ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിനെയാണ് മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് ഷിയാസ് ഹര്‍ജി നല്‍കിയത്.