ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വമര്‍ശനവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ.യുടെ പോസ്റ്റ്. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സിപിഎം പ്രവര്‍ത്തകരയെടക്കം പ്രകോപിപ്പിച്ചത്.
ആരോഗ്യ വകുപ്പിന്റെ കടുത്ത അനാസ്ഥയുടെ ബലിയാടാണ് അപകടത്തില്‍ മരിച്ച ബിന്ദു എന്ന വീട്ടമ്മ. ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിയില്‍ ആളില്ലെന്ന് മന്ത്രിമന്ത്രിമാര്‍ ന്യായീകരിക്കുമ്പോള്‍ ഒരു സാധു വീട്ടമ്മ ജീവനു വേണ്ടി കാത്തു കിടക്കുകയായിരുന്നു. അപകടത്തില്‍ ഉണ്ടായത് ചെറിയ പരിക്കെന്നാണ്് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞത്. വേസ്റ്റ് ഇടാന്‍ ഉപയോഗിച്ച കെട്ടിടമാണെന്നും കൂട്ടിരിപ്പുകാര്‍ വിശ്രമിക്കാന്‍ വല്ലതും കയറിയതാവാമെന്നുമാണ് മന്ത്രിയുടെ കണ്ടെത്തല്‍. മുന്‍പ് ഓര്‍ത്തോ വാര്‍ഡായി ഉപയോഗിച്ച കെട്ടിടം ഇപ്പോള്‍ ശുചിമുറിയായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കി. പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നടപടികള്‍ പൂര്‍്ത്തിയായെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ മന്ത്രിയുടെയും ഉത്തരവാദിത്വം കഴിഞ്ഞു. 3 പേര്‍ക്കാണ് പരിക്കേറ്റത്. അതില്‍ 5 വയസുള്ള ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കുണ്ടായ പരിക്കുകള്‍ നിസാരമാണ് പിണറായി സര്‍്ക്കാരിന്.
അതേ സമയം സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ തുടരും. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സമരം ഉദ്ഘാടനം ചെയ്യും. രാവിലെ ബിജെപിയുടെ നേതൃത്വത്തില്‍ വീണ ജോര്‍ജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.