MEDICAL COLLEGE | കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ച്ച: ഒരു സത്രീ മരിച്ചു; രക്ഷാപ്രവര്‍ത്തനം വൈകിയത് മരണത്തിന് ഇടയാക്കി

Jaihind News Bureau
Thursday, July 3, 2025

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ഒരു സ്്ത്രീ മരിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ സത്രീയാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂര്‍ വൈകിയതാണ് മരണം സംഭവിക്കാന്‍ കാരണമായത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. ആരും കുടുങ്ങിയിട്ടില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. അധികൃതരുടെ അനാസ്ഥയും ഗുരുതര വീഴ്ചയുമാണ് അപകടം ക്ഷണിച്ചു വരുത്തിയത്. ഇന്ന രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് അപകടം സംഭവിച്ചത്.

ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളേജിന് സംഭവിച്ചത്. കെട്ടിടത്തിന് ഉണ്ടായ തകര്‍ച്ച ഒറ്റപ്പെട്ട സംഭവമായിട്ടും നിസാരവത്കരിക്കാനും ശ്രമിക്കുകയാണ് മന്ത്രിമാര്‍. ഒരു കുഞ്ഞ് പോലും ഇരയായ സംഭവത്തെ ഇത്രയും മയപ്പെടുത്താന്‍ പിണറായി സര്‍ക്കാരിനെ കഴിയൂ. എന്തായാലും 9 വര്‍ഷത്തെ പിണറായി ഭരണത്തില്‍ കറുത്ത ഏടായി ഈ സംഭവം കൂടി അടയാളപ്പെടുത്തുകയാണ്.