മന്ത്രിമാര്‍ ക്യൂ നിന്ന് ഡോ.ഹാരിസ് ചിറക്കലിനെ ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്രയും ഗതികേട് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടലേറ്റത്തില്‍ തകര്‍ന്ന തിരുവനന്തപുരം പള്ളിത്തുറ നെഹ്റു ജംഗ്ഷന്‍ തീരമേഖല സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തനെതിരെ നടപടിയുണ്ടായാല്‍ അതിശക്തമായ പ്രക്ഷോഭം കേരളത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു മുന്നണിക്ക് എല്ലാ കാര്യത്തിലും അഭിപ്രായ വ്യത്യാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീരപ്രദേശത്ത് ഉണ്ടാകുന്ന കടലാക്രമണത്തിന്റെ നേര്‍ക്കാഴ്ചയാണ് പള്ളിത്തുറയില്‍ കാണുന്നത്. പ്രദേശവാസികളുടെ ഉപജീവനമാര്‍ഗം ചുറ്റുവട്ടത്തായിരുന്നതിനാല്‍ മാറ്റി പാര്‍്പ്പിക്കുകയല്ല പരിഹാരം. പകരം, തീരപ്രദേശത്തുള്ള സര്‍ക്കാര്‍ വക സ്ഥലങ്ങളിലേക്ക് അവരെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തരമായി പരിഹാരം കാണാന്‍ സര്‍്ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈസ് ചാന്‍സിലറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരം ഉണ്ടോ എന്നുള്ളത് സംശയമാണ്. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവിക്ക് അനുസരിച്ച് പെരുമാറണമെന്നും ഗവര്‍ണര്‍ ജാതിയും മതവും പ്രചരിപ്പിക്കുന്ന ആളായി മാറരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതസംഘടനയ്ക്ക് സെനറ്റ് കൊടുക്കുവാന്‍ പാടില്ല എന്നുള്ളതാണ് തന്റെ അറിവ്. ഗവര്‍ണര്‍ മതപ്രചരണവും രാഷ്ട്രീയ പ്രചരണവും നടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.