ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഡിഎംഇ ഇന്ന് ആരോഗ്യ മന്ത്രിക്ക് കൈമാറും. ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തില്‍ അടക്കം മാറ്റങ്ങള്‍
ഉണ്ടാവണമെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
ഡോ.ഹാരിസിനെ തള്ളാതെയും കൊള്ളാതെയുമുള്ള ഒരു റിപ്പോര്‍ട്ടാണ് വിദഗ്ദ സമിതി സമര്‍പ്പിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളേജിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടുള്ളത്. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാലതാമസവും അറ്റകുറ്റ പണികളിലെ മെല്ലപ്പോക്കും സമിതി അക്കമിട്ട് നിരത്തുന്നുണ്ട്. സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഡോ.പത്മകുമാര്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളില്‍ പൂര്‍ണമായും വസ്തുത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.