മന്ത്രിമാര്‍ക്ക് ഭീഷണിയുടെ സ്വരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിമാര്‍ സംസാരിക്കുന്നത് പരസ്പര വിരുദ്ധമായാണെന്നും ഡോ. ഹാരിസിനെതിരെ ഭീഷണി സ്വരം ഉയരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷ സഹയാത്രികനായിട്ടുപോലും ആരോഗ്യമേഖലയില്‍ നടക്കുന്ന് കാര്യങ്ങള്‍ അദ്ദേഹത്തിന് വെളിപ്പെടുത്തേണ്ടി വന്നു. ഗത്യന്തരമില്ലാതെയാണ് പ്രസ്താവന നടത്തിയത്. അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി പിന്നീട് ഭീഷണിപ്പെടുത്തുന്ന സര്‍്ക്കാരിന്റെ രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാത്രം പ്രശ്‌നമല്ലിത്. മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും സമാന അവസ്ഥയാണ്. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ ഇതിലും പരിതാപകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പിന് അനുവദിച്ച തുകയില്‍ കോടികളാണ് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. ഇത് സാധാരണ ജനങ്ങളോട് കാണിക്കുന്ന ക്രൂരതയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.