വയനാട് ദുരന്തബാധിതര്‍ക്കായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം നടക്കും. മേപ്പാടി തൃക്കൈപ്പറ്റയില്‍ സ്ഥലം കണ്ടെത്തി. നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കാനും ഗുണഭോക്താക്കളെ കണ്ടെത്താനുമുള്ള നടപടി ഉടന്‍ ആരംഭിക്കും. രാഹുല്‍ ഗാന്ധി യും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 വീടുകള്‍ക്കായി 20 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു.
ഉരുള്‍പൊട്ടല്‍ ദുരന്തവാര്‍ഷികത്തിനു ഇനി ദിവസങ്ങള്‍ മാത്രമെ ശേഷിക്കുന്നുള്ളൂ. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം. ദേശീയ ദുരന്തമായി കണ്ട് പ്രത്യേക ധനസഹായം അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. ദുരന്തബാധിതരോട് മുഖം തിരിക്കുന്ന സമീപനം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തുടരുമ്പോഴാണ് രാഹുല്‍ ഗാന്ധി സഹായവുമായെത്തുന്നത്.