മുഖ്യമന്ത്രിക്ക് പിന്നാലെ ഡോ. ഹാരിസ് ചിറക്കലിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയും. മുഖപ്രസംഗത്തിലൂടെയാണ് ദേശാഭിമാനി ഡോക്ടര്‍ ഹാരിസ് ചിറക്കലിനെ വിമര്‍ശിക്കുന്നത്. ഡോക്ടര്‍ ഹാരിസിന്റെ നിലപാട് തെറ്റിദ്ധാരണ പരത്തിയെന്നും പ്രശ്‌നപരിഹാരം ഉണ്ടായിട്ടും ആരോഗ്യ മേഖലയെ തകര്‍ക്കുവാന്‍ ശ്രമം നടക്കുന്നതായും ദേശാഭിമാനി’. ഇത് തിരുത്തല്‍ അല്ല തകര്‍ക്കല്‍ എന്നാണ് പാര്‍ട്ടി മുഖപത്രം വിമര്‍ശനം ഉയര്‍ത്തുന്നത്.
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിന് പിന്തുണ ലഭിക്കുമ്പോഴാണ് പാര്‍ട്ടി തള്ളിപ്പറയുന്നത്. ഇത്തരത്തില്‍ പാര്‍ട്ടി നിലപാട് മാറുമ്പോള്‍ ഹാരിസിനെതിരെ ഒരു നടപടി ഉണ്ടാകുമെന്നാണ് മനസ്സിലാക്കേണ്ടത്. ഡോക്ടറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നാലംഗ അന്വേഷണ സമിതിയെ നിയമിക്കുകയും ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.