ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതിച്ചെന്ന് ട്രംപ് സമൂഹമാധ്യമമായ എക്‌സ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. അതേസമയം, കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനാണ് ശ്രമം. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നും ട്രംപ് അവകാശവാദവുമായി എത്തി.
കൂട്ടക്കൊല തന്നെയാണ് ഗാസയില്‍ നടക്കുന്നത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ 12ആം ദിവസം വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇറാന്‍ ആദ്യം ഇത് നിരസിച്ചെങ്കിലും പിന്നീട് ഇരു രാജ്യങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ ധാരണയാകുകയായിരുന്നു. പാകിസ്ഥാന്‍ ഭീകരര്‍ ഇന്ത്യന്‍ വിനേദസഞ്ചാരികള്‍ക്ക് നേരെ നടത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍്കിയ മറുപടിയായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഇതേത്തുടര്‍ന്ന് കനത്ത് സംഘര്‍ഷമാണ് അതിര്‍ത്തിയില്‍ അടക്കമുണ്ടായത്. പിന്നീട് ഇരുരാജ്യങ്ങളും ധആരണയില്‍ എത്തുകയായിരുന്നു. ഇവിടെയും ട്രംപിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായത് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.