CENTRAL GOVERNMENT| ഓണത്തിന് ഇത്തവണ അരിയില്ല; കേന്ദ്രം അറിയിച്ചെന്ന് മന്ത്രി

Jaihind News Bureau
Tuesday, July 1, 2025

ഓണത്തോടനുബന്ധിച്ച് ഇത്തവണ കേരളത്തിന് പ്രത്യേക അരിവിഹിതമില്ല. കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയതായി ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ വീതം അരി നല്‍കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ അത് തള്ളുകയും നേരത്തെ നിര്‍ത്തലാക്കിയ ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണത്തോടനുബന്ധിച്ച് കേരളത്തിന് അധികമായി അരിയും ഗോതമ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാനാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. മുന്‍കാലസര്‍ക്കാരുകള്‍ ഓണനാളിലും ഉത്സവ നാളുകളിലും അധികധാന്യം നല്‍കുന്ന രീതിയുണ്ടായിരുന്നുവെന്നും എന്‍എഫ്എസ്എ വന്നതോട് കൂടി ആ സാധ്യത കേന്ദ്രം ഇല്ലാതാക്കി.