സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയകള്‍ നിര്‍ത്തി വെയ്‌ക്കേണ്ടിവരുന്ന അവസ്ഥയില്‍ പ്രതിഷേധിച്ചും, മരുന്നുകളുടെയും ശാസ്ത്രക്രിയ ഉപകരണങ്ങളുടെയും ക്ഷാമം, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ക്ഷാമം എന്നിങ്ങനെ സര്‍ക്കാര്‍ ആശുപത്രികള്‍ അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളോടുള്ള അവഗണനയും രോഗികളുടെ ജീവന്‍ വെച്ചുള്ള കളിയും
അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് ഇടുക്കി ഡി സി സി യുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ‘ കെ പി സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ ആശുപത്രികളോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും, അനാസ്ഥയ്ക്കുമെതിരെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കെ പി സി സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി നിര്‍വ്വഹിച്ചു.