ഇത്രയധികം പരാജയപ്പെട്ട ആരോഗ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഓപ്പറേഷനുകള്‍ നടക്കുന്നില്ല രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കിട്ടുന്നില്ല സീരിയസായ രോഗികള്‍ക്ക് വേണ്ടത്ര ചികിത്സ കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ആവശ്യമായ ഡോക്ടര്‍മാരുടെ അഭാവംവലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹാരിസിനെ വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ സിസ്റ്റത്തിന്റെ തകരാര്‍ എന്ന് പറഞ്ഞ് ഒഴിയുന്ന ഒരു നിലപാടാണ് ആരോഗ്യമന്ത്രി സ്വീകരിച്ചത്. മന്ത്രി വീണാ ജോര്‍ജ് എത്രയും വേഗം ഗവണ്‍മെന്റ് മാറ്റണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രക്രീയ ഉപകരണങ്ങള്‍ കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജുകളിലെങ്ങുമില്ലെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ഡിസിസി ഭാരവാഹികളും സമരത്തിന് നേതൃത്വം നല്‍കി.
സര്‍ക്കാര്‍ ആശുപത്രികളോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും, അനാസ്ഥയ്ക്കുമെതിരെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കെ പി സി സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി നിര്‍വ്വഹിച്ചു.