ഇത്രയധികം പരാജയപ്പെട്ട ആരോഗ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ.മരുന്ന് എത്തിക്കേണ്ട മന്ത്രിയാണ് കുറിപ്പുമായി ആശുപത്രി കയറി ഇറങ്ങുകയാണെന്നും ആരോഗ്യമന്ത്രി ഇത്തരത്തിലുള്ള നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെയാണെങ്കില്‍ നാണംകെട്ട് മന്ത്രിയ്ക്ക് ഇറങ്ങിപോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രക്രിയ ഉപകരണങ്ങള്‍ കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജുകളിലുമില്ലെന്നും ട്രോമാകെയര്‍ ഇല്ലാത്ത മെഡിക്കല്‍ കോളേജാണ് പാരിപ്പള്ളിയില്‍ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാസും ഡിസിസി ഭാരവാഹികളും സമരത്തിന് നേതൃത്വം നല്‍കി.