വയനാട് നമ്പ്യാര്‍ കുന്ന് ചീരാല്‍ മേഖലയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. കല്ലൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ആണ് പുലി കുടുങ്ങിയത്. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. പുലിയെ കുപ്പാടി മൃഗപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.
വനംവകുപ്പിന് കീഴിലുള്ളതാണ് ഈ മൃഗപരിചരണ കേന്ദ്രം. ഇവിടെവച്ചാകും പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുക. ആരോഗ്യം മോശമെങ്കില്‍ കുപ്പാടിയില്‍ തന്നെ പുലിയെ സംരക്ഷിക്കും. നമ്പ്യാര്‍കുന്ന് ശ്മശാനത്തിന് അടുത്തുവച്ച കൂട്ടില്‍ ആണ് പുലി കുടുങ്ങിയത്. ഇതുവരെ 11 വളര്‍ത്തുമൃഗങ്ങളെയാണ് പിടികൂടിയത്.
ആറു വളര്‍ത്തുമൃഗങ്ങളെ കൊന്നു.