പൊയിലില്‍ നായാട്ടിനിടെ ലൈസന്‍സില്ലാത്ത തോക്കുമായി രണ്ടു പേര്‍ അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. മലപ്പുറം കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കക്കാടംപോയില്‍, വെണ്ടേക്കുംപൊയില്‍ ഭാഗത്ത് ആനയിറങ്ങുന്ന ഭാഗങ്ങളില്‍ വെടിയൊച്ച കേട്ട് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വെണ്ടേക്കുംപൊയിലിന് സമീപത്തുള്ള വനത്തില്‍ നിന്നുമാണ് കള്ള തോക്കുപേയാഗിച്ച് വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം സംരക്ഷിത വിഭാഗത്തില്‍പ്പെട്ട മാനിനെ(സാമ്പാര്‍ ഡിയര്‍) ഇവര്‍ വേട്ടയാടാന്‍ ശ്രമിച്ചത്. വെടിവെച്ച തോക്കും, തിരകളും, കുറ്റ കൃത്യത്തിന് ഉപയോഗിച്ച മറ്റ് ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മലപ്പുറം കൊളത്തൂര്‍ സ്വദേശി മുഹമ്മദാലി, ഹംസ എന്നിവരെയാണ് കൊടുമ്പുഴ വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കൂടാതെ പ്രദേശവാസിയടക്കം ആറ് പേര്‍ക്ക് കൂടി ഇതില്‍ പങ്കുണ്ടെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എടവണ്ണ റെയ്ഞ്ച് ഫോറസ്‌ററ് ഓഫീസര്‍ പി സലീം, സെക്ഷന്‍ ഫോറസ്‌ററ് ഓഫീസര്‍ സി ദിജില്‍, ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായ മുനീറുദ്ധീന്‍, അരുണ്‍പ്രസാദ്, ആകാശ് ചന്ദ്രന്‍, അജയ് വി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്