നിയമഭയിലേയ്ക്ക് ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചത് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടതില്ലെന്ന് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. യൂത്ത്കോണ്‍ഗ്രസിന് നിലവിലുള്ളത് തിരഞ്ഞെടുത്ത കമ്മിറ്റിയാണ്. തിരഞ്ഞെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും കടപ്പാട് ഉണ്ട്. അതുകൊണ്ട് സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ആലോചനയില്ലെന്നും രാഹുല്‍ പറഞ്ഞു.
അതേ സമയം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി മിഷന്‍ 25 വുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കുമെന്നും വാര്‍ഡ് കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച തുക കെപിസിസിയ്ക്ക് കൈമാറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.