സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി ആരാകണമെന്ന് മുഖ്യമന്ത്രി നാളെ തീരുമാനിക്കും. പോലീസ് മേധാവി നിയമനത്തിന് നിധിന് അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡിജിപിമാരുടെ അന്തിമ ചുരുക്കപ്പട്ടിയാണ് യുപിഎസ്സി തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ യുപിഎസ് സി നല്കിയ മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനെ പോലീസ് മേധാവിയായി ചുമതല നല്കാന് കഴിയുമോയെന്ന് സര്‍ക്കാര്‍ ഇന്നലെ നിയമോപദേശം തേടിയിരുന്നു.
എ.ജി, സുപ്രീം കോടതിയിലെ അഭിഭാഷകര്‍ എന്നിവരോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ് ഇന്‍ ചാര്‍ജ്ജായി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രം ഒഴിവാക്കിയ എം.ആര് അജിത്കുമാറിനെ കൊണ്ടുവരാന്‍ കഴിയുമോ എന്നറിയാനാണ് സര്‍ക്കാര്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും.