തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആര്ലേര്ക്കറുടെ വര്‍ഗ്ഗീയ നിലപാടിനെതിരേ കഴിഞ്ഞ ദിവസം കെഎസ്യു നടത്തിയ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു കൊണ്ട് പാറശാല സി എസ് ഐ ലോ കോളജ് അധികൃതരുടെ പ്രതികാര നടപടി . പഠിപ്പു മുടക്കിന് നേതൃത്വം നല്കിയ 7 വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനിലായ കെഎസ്യു പ്രവര്ത്തകന് ഇതേ തുടര്‍ന്ന് കോളേജിന് മുകളില്‍ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കി. പിന്നീട് സഹപ്രവര്‍ത്തകരും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത മാനേജ്മെന്റ് നടപടിയില്‍ കെഎസ്യു ശക്തമായ പ്രതിഷേധമുയര്‍ത്തി.