KPCC| കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

Jaihind News Bureau
Friday, June 27, 2025

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റശേഷം ആദ്യമായാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്.കെപിസിസി ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ വരും തിരഞ്ഞെടുപ്പുകള്‍ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും വിജയവും യോഗം ചര്‍ച്ച ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെകുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍ എം പി, ദീപ ദാസ് മുന്‍ഷി, മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.