സംസ്ഥാന പോലീസ് മേധാവിയാകാനുള്ളവരുടെ ചുരുക്ക പട്ടികയില്‍ നിധിന് അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍. യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകള്‍. 6 പേരുടെ പട്ടികയില്‍ ഇപ്പോള്‍ 3 പേര് മാത്രമാണുള്ളത്. എം.ആര് അജിത്കുമാര്‍, മനോജ് എബ്രഹാം എന്നിവരുടെ പേരുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പട്ടികയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 1,2,3 റാങ്കിലുള്ളവരെയാണ് അന്തിമപട്ടികയില്‍ യുപിഎസ് സി ഉള്‍പ്പെടുത്തിയത്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് യുപിഎസ് സി മൂന്നംഗ പട്ടിക തയാറാക്കിയത്.
നിലവില്‍ നിധിന് അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍ എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍. സംസ്ഥാനം നല്കിയ പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, എഡിജിപി എം.ആര് അജിത്കുമാര്‍ എന്നിവരെ കേന്ദ്രം പരിഗണിച്ചില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിതിനെയും കേന്ദ്രം പരിഗണിച്ചിട്ടില്ല. പട്ടികയില്‍ എഡിജിപിമാരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും കേരള സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. ഇപ്പോള്‍ കേന്ദ്രം വെട്ടി ചുരുക്കിയ 3 പേരുടെ പട്ടികയില്‍ നിന്നാകും മുഖ്യമന്ത്രി പുതിയ പോലീസ് മേധാവിയെ നിയമിക്കുക.