ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ യാത്രക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് ഒരു മരണം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കാണാതായ പത്ത് യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പതിനെട്ട് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. രാജസ്ഥാനിലെ ഉയ്പൂരില്‍ നിന്ന് ബദരീനാഥ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന യാത്രാസംഘത്തിന്റെ ബസാണ് നദിയിലേക്ക് മറിഞ്ഞത്.
ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് ആസ്ഥാന വക്താവ് ഐജി നിലേഷ് ആനന്ദ് വ്യക്തമാക്കി. രക്ഷപ്പെടുത്തിയവരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി എസ്ഡിആര്‍എഫ്, പോലീസ്, ഭരണകൂടം എന്നിവരുടെ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഗര്‍വാള്‍ ഡിവിഷണല്‍ കമ്മീഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ പറഞ്ഞു.